തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് ഉപകരാര്‍ നല്‍കാനുള്ള നീക്കത്തില്‍ അദാനി ഗ്രൂപ്പ്. വിമാനത്താവള നടത്തിപ്പില്‍ മതിയായ പരിചയം ഇല്ലെന്ന ആരോപണം മറികടക്കാനാണിത്. ഇതിനകം വിദേശ കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് അറിവ്.
അദാനി ഗ്രൂപ്പിന് അഹമ്മദാബാദ്, മംഗളുരു, ലക്‌നൗ എന്നീ വിമാനത്താവള നടത്തിപ്പും ലഭിച്ചിട്ടുണ്ട്. ഇവിടേക്കുള്ള കരാറാകും ആദ്യം ഉണ്ടാക്കുക. ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവള കമ്പനി പോലുള്ള വലിയ സ്ഥാപനങ്ങളാകും അദാനി ഗ്രൂപ്പുമായി സഹകരിക്കുക. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പില്‍ അന്തിമ തീരുമാനം ആയ ശേഷം മാത്രമാകും ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കുക. നിലവില്‍ ഹൈക്കോടതിയില്‍ കേസുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത എതിര്‍പ്പിലുമാണ്.