കൊറോണ വൈറസിനെതിരെയുള്ള ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഡിസംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്.
അടുത്ത വര്‍ഷം ജനുവരി ആകുമ്പോഴേക്കും 20 കോടി ആളുകള്‍ക്ക് എങ്കിലും വാക്‌സിന്‍ നല്‍കാനാവും എന്നതാണ് കരുതുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷമാകും പ്രതിരോധ മരുന്ന് വില്‍ക്കാനുള്ള അനുമതി തേടുക. മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയിട്ടില്ല. രാജ്യത്ത് വാക്‌സിന്‍ ഉല്‍പ്പാദനം വയ്ക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടെങ്കിലും വില്‍ക്കാന്‍ കഴിയില്ലെന്ന് നമ്പ്യാര്‍ പറഞ്ഞു. അടുത്ത ജൂണോടെ എല്ലാവര്‍ക്കും മരുന്ന് എത്താക്കാനാവുമെന്നാണ് പ്രതീക്ഷ.