തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ട്രോളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത് വന്‍ അഴിമതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ ട്രോള്‍.
‘വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ ചെലവ്. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രം. വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയൻ…”