മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് റിപ്പോര്‍ട്ട്. വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ് അദ്ദേഹം. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലാണ് ചികിത്സ. നില കൂടുതല്‍ വഷളായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രണബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും താനുമായി അടുത്തിടെ സഹകരിച്ചവര്‍ പരിശോധനക്ക് വിധേയരാവണമെന്നും അറിയിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം തടയുകയും രക്തം കട്ടപിടിക്കുകയും ചെയ്തതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാല്‍ ഇതിന് ശേഷവും ആരോഗ്യ നിലയില്‍ മാറ്റമൊന്നു ഉണ്ടായിട്ടില്ല.