വൈസ് പ്രസിഡണ്ടാവാന്‍ ഇന്ത്യന്‍ വംശജ

0

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വ്ശജയും. ഡെമോക്രാറ്റിക്ക് പാര്‍ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ആണ്. പ്രസിഡണ്ട് സ്ഥാനാര്‍ഥി ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭരണ മികവും നേതൃപാടവവും ഉള്ള നേതാവാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകയാണ് കമല. തമിഴ്‌നാട്ടുകാരി ശ്യാമള ഗോപാലിന്റെ മകളാണ്. അച്ഛന്‍ ജമൈക്കന്‍ വംശജനായ ഡോണള്‍ ഹാരിസാണ്.