കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

0

മഴക്കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മണ്‍സൂണ്‍ കാലയളവിലേക്കാണ് നിയന്ത്രണം. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേര്‍ മരിച്ചിരുന്നു. ഇതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്.