സംസ്ഥാനത്ത് ഇക്കൊല്ലത്തെ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കുക. 11 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. ഇതിന് ഏകദേശം 500 രൂപ വിലവരും. സപ്ലൈക്കോ കേന്ദ്രത്തില്‍ പാക്ക് ചെയ്യുന്ന കിറ്റ് റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുക.
അന്ത്യോദയ വിഭാഗത്തിനാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. പിന്നീട് മുന്‍ഗണന കാര്‍ഡുടമകള്‍ക്കാണ്. ഇത് 31 ലക്ഷത്തോളം പേരുണ്ട്. 13,141,16 തിയതികളില്‍ മഞ്ഞ കാര്‍ഡുകള്‍ക്കും 19,20,22 തിയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കുമാണ് വിതരണം ചെയ്യുക. ഓണത്തിന് മുന്നായി നീല, വെള്ള കാര്‍ഡുകള്‍ക്കും കിറ്റ് വിതരണം ചെയ്യും. കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ച മുന്‍ഗണന ഇതര കാര്‍ഡുമകള്‍ക്ക് 10 കിലോ വീതം സ്‌പെഷ്യല്‍ അരിയും നല്‍കും.
ഈ വര്‍ഷവും ഓണച്ചന്ത പ്രവര്‍ത്തിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 20 മുതല്‍ 10 ദിവസത്തേക്കാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ക