സൈബര്‍ ഗുണ്ട ആക്രമണം അന്വേഷിക്കും

0

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ഗുണ്ട ആക്രമണം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍, പൊലീസ് സൈബര്‍ ഡോം എന്നിവരാണ് അന്വേഷിക്കുക എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതു സംബന്ധിച്ച് നിര്‍ദേശം ഡിജിപി നിര്‍ദേശം നല്‍കിയതായി പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായും കുടുംബങ്ങളേയും അവഹേളിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്‌റ്‌റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി.