കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിന്‍. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണ് തങ്ങളുടേതെന്നും പുട്ടിന്‍ അവകാശപ്പെട്ടു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. തന്റെ മകളില്‍ വാക്‌സിന്‍ പരീക്ഷിച്ചതായും പുട്ടിന്‍ പറഞ്ഞു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണങ്ങളും പൂര്‍ത്തിയായ ശേഷമാണ് വാക്‌സിന്‍ രജിസറ്റര്‍ ചെയ്തത്. അടുത്ത മാസം ആരോഗ്യപ്രവര്‍ത്തകരില്‍ പരീക്ഷിക്കും. ജനുവരിയോടെ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പുട്ടിന്‍ പറഞ്ഞു.
എന്നാല്‍ വേണ്ടത്ര സമയമെടുത്ത് കര്‍ശന നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താതെയാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കുന്നതെന്ന് ആരോപണമുണ്ട്. കുത്തിവെയ്പ് എടുത്ത് ദീര്‍ഘകാലം കഴിഞ്ഞാണ് പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുകയുള്ളൂ. അതിനാല്‍ റഷ്യന്‍ വാക്‌സിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് അറിയാനാവുന്നതേ ഉള്ളൂവെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ വറയുന്നത്.