അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. പ്രസിഡണ്ടിനെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അക്രമിയെ വെടിവെച്ചു വീഴ്ത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് ശേഷം ട്രംപ് വാര്‍ത്താസമ്മേളനം തുടര്‍ന്നു. കോവിഡുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം.
പെന്‍സില്‍വാനിയയിലെ 17ാം സ്ട്രീറ്റിലാണ് സംഭവം. വെടിവെയ്ക്കാന്‍ തുനിഞ്ഞ ഉടന്‍ ഇയാളെ രഹസ്യ സേനയിലെ ഉദ്യോഗസ്ഥന്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.