സച്ചിന്‍ മടങ്ങിയെത്തി

0

ഒടുവില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് സച്ചിന്‍ പൈലറ്റ് മടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്.

സച്ചിന്‍ പൈലറ്റുമായി തുറന്ന ചര്‍ച്ച നടത്തുമെന്ന് വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയത്. തുടര്‍ന്ന് തന്നെ അനുകൂലിക്കുന്നവരുമായി സച്ചിന്‍ സംസ്ഥാനം വിട്ടത്. സച്ചിന്‍ മടങ്ങി വന്നതോടെ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുള്ള ഭീഷണി ഒഴിവായി.