കേരളത്തിന് സാമ്പത്തിക പാക്കേജ് വേണം

0

മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാന്‍ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.

വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലവര്‍ഷത്തില്‍ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.