ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. അടുത്ത പ്രധാനമന്ത്രിയായും മോദിക്കാണ് കൂടുതല്‍ പിന്തുണ. ഇന്ത്യ ടുഡെ- കാര്‍വി ഇന്‍സൈറ്റ് നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വെയിലാണ് നരേന്ദ്ര മോദി ഇന്ത്യയിലെ പ്രിയ നേതാവായത്.
78 ശതമാനം പേരും പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന അഭിപ്രായക്കാരാണ്. വെറും 5 ശതമാനം പേര്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റേത് മോശമാണെന്ന് വിലയിരുത്തിയത്.
രാജ്യത്തിന്റെ നിലവിലെ മോശം സാമ്പത്തിക സ്ഥിതി മറികടക്കാന്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് കഴിയുമെന്ന് ഭൂരിഭാഗം പേരും കരുതുന്നു. 2020 ജൂലൈ 15 മുതല്‍ ജൂലൈ 27 വരെയായിരുന്നു സര്‍വെ നടത്തിയത്.