പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരട് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പരിസ്ഥിതി ആഘാത പഠനം നടത്താതെ പദ്ധതികള്‍ തുടങ്ങാമെന്ന നിലപാട് തലതിരിഞ്ഞ നയമാണെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.
എന്‍വിറോണ്‍മെന്റ് ഇംപാക്ട് അസ്സെസ്സ്‌മെന്റ് നോട്ടിഫിക്കേഷന്‍ ഡ്രാഫ്റ്റ് 2020 രാജ്യത്തെ പരിസ്ഥിതി നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കും എന്ന് രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ പിന്മാറണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.