മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെട്ടിമുടി ദുരന്തത്തിലും പ്രഖ്യാപിക്കണം.
കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പെട്ടിമുടിയും സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ആളുകള്‍ക്കിടയില്‍ വല്ലാത്ത ആശങ്ക ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇത് കണക്കിലെടുക്കണമെടുക്കണമെന്നും പെട്ടിമുടി സന്ദര്‍ശനത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.