1211 രോഗികള്‍, സമ്പര്‍ക്കത്തില്‍ 1026

0

സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 76 പേര്‍ വിദേശത്ത് നിന്നും 78 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 970 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി.

ഇന്ന് രണ്ട് മരണം സ്ഥിരീകരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ഃ67), എറണാകുളം പള്ളുരുത്തി സ്വദേശി കെ വി റാഫി (64) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 108 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -292
മലപ്പുറം -170
കോട്ടയം -139
ആലപ്പുഴ – 110
കൊല്ലം -106
പാലക്കാട് -78
കോഴിക്കോട് -69
കാസര്‍കോട് – 56
എറണാകുളം -54
കണ്ണൂര്‍ -41
പത്തനംതിട്ട -30
വയനാട് -25
തൃശൂര്‍ -24
ഇടുക്കി -17

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1278
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -34
നിലവിലെ ഹോട്ട്‌സ്‌പോട്ടുകള്‍ -524