രാജ്യത്തെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 17,100 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 8.5 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കാണ് 17,100 കോടി രൂപയുടെ വിഹിതം എത്തുക.
2018 ഡിസംബര്‍ മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി കിസാന്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആദ്യ ഗഡു എത്തുന്നത്. ഒരു വര്‍ഷം 6000 രൂപ എന്ന പദ്ധതിയാണിത്. 9.9 കോടി കര്‍ഷകര്‍ക്കായി 75,000 കോടി രൂപ വിതരണം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി.
കാര്‍ഷിക അടിസ്ഥാന വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. പ്രധാനമായും വിള സംഭരണം, കൂട്ടുകൃഷി തുടങ്ങിയവയാണ് ഇതില്‍ ഉദ്ദേശിക്കുന്നത്.