പ്രതിരോധ മേഖലയിലും വിപ്ലവകരമായ തീരുമാനങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇന്ത്യക്കാവശ്യമായ ആയുധങ്ങള്‍ അടക്കമുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതിന്റെ ഭാഗമായി പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തി.
ആദ്യഘട്ടത്തില്‍ 101 ഇനം പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഇവയെല്ലാം ഇനി ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ഘട്ടം ഘട്ടമായി ഇന്ത്യയ്ക്ക് ആവശ്യമുള്ള ആയുധങ്ങളും മറ്റും ഇവിടെ തന്നെ നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതിയിലെ നിര്‍ണായക തീരുമാനം ആണിതെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ പറഞ്ഞു.