സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷം കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കടല്‍ ക്ഷോഭം ശക്തമായതിനാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുത്.
കഴിഞ്ഞ ദിവസങ്ങളിലെ പോലെ സംസ്ഥാനത്ത് പരക്കെ മഴ പെയ്യും. എന്നാല്‍ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ അതിജാഗ്രത പുലര്‍ത്തണം.
ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരികയാണെന്ന് കെഎസ്ഇബിയും ജലസേചന വകുപ്പും അറിയിച്ചു. ജില്ല കലക്ടര്‍മാര്‍ക്ക് ദിവസവും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. പമ്പ ഡാം ഇന്ന് തുറന്നേക്കും.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ്.
. നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജില്ലാ അധികാരികള്‍.