വി മുരളീധരന്‍ നാളെ പെട്ടിമുടിയില്‍

0

കേന്ദ്ര വിദേശ- പാർലമെൻ്ററി സഹ മന്ത്രി വി മുരളീധരന്‍ നാളെ മൂന്നാർ രാജമല പെട്ടിമുടി സന്ദർശിക്കും. ദുരന്തസ്ഥലവും അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും  സന്ദർശിക്കും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി വി മുരളീധരന്‍ അറിയിച്ചു. വിമാന അപകടമുണ്ടായ കരിപ്പൂരിൽ നിന്നാണ്  രാജമലയിലെത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടാകും.