കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. അപകട കാരണം കൃത്യമായി അറിയാന്‍ സമയമെടുക്കും. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠെ. അദ്ദേഹത്തിന്റെ നിര്യാണം നഷ്ടമാണ്. അന്വേഷണ സംഘം ആദ്യമെത്തട്ടെ എന്ന് കരുതിയാണ് താന്‍ യാത്ര വൈകിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.