ഇനിയും കണ്ടെത്തണം 44 മനുഷ്യരെ

0

മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തില്‍ ഇനിയും കണ്ടെത്തേണ്ടത് 44 പേരെ. ഇതില്‍ 8 പേര്‍ കുട്ടികളാണ്. ഇതിനകം 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

രാജമലയിലും പെട്ടിമുടിയിലും കനത്ത മഴയാണ് ഇപ്പോഴും. രക്ഷാപ്രവര്‍ത്തനത്തെ മെല്ലെയാക്കുന്നതും അതാണ്. കൂടാതെ ആവശ്യമായ ഉപകരണങ്ങളുടെ അഭാവവുമുണ്ട്. എത്തിച്ചേരാന്‍ ഏറെ പ്രയാസമുള്ള മേഖലയാണ് പെട്ടിമുടി. അവിടേക്കുള്ള പാലം ഒലിച്ചു പോയതും യാത്ര ദുസ്സഹമാക്കുന്നു.