മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി. ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. അതിനാല്‍ അവരാണ് തുറക്കേണ്ടത്. ജലനിരപ്പിലെ ആശങ്ക അവരെ അറിയിച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും ജലനിരപ്പ് 133.85 കടന്നിട്ടുണ്ട്. 131 അടി എത്തിയപ്പോള്‍ ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു. 136 ല്‍ അടുത്ത മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി.
പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീഷണി ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.