തിരുവനന്തപുരം സ്വര്‍കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് എന്‍ഐഎ സംഘം ദുബായിലേക്ക്. ഇതിനുള്ള അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കി. ഒരു എസ്പി അടക്കം രണ്ടംഗ സംഘമാകും ദുബായിലേക്ക് പോവുക. രണ്ട് ദിവസത്തിനകം തന്നെ സംഘം പോകുമെന്നാണ് വിവരം. ദുബായിലുള്ള പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കാര്യത്തിലും തീരുമാനമാവും. മറ്റൊരു പ്രതിയായ റെബിന്‍സണെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.