പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയർന്നതോടെ നാല് സ്പിൽവേ ഷട്ടറുകൾ ഒരു ഇഞ്ച് വീതം തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉച്ച 12 മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 75.86% ജലമുണ്ട്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.