കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ 19 ആയി. മരിച്ചവരില്‍ 5 സ്ത്രീകളും രണ്ട് കുട്ടികളും അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. 171 പേര്‍ക്ക് പരിക്കുണ്ട്.
അപകടത്തെ കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ രാത്രി 7.40നാണ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്ക് വീണത്. കനത്ത മഴ പെയ്യുമ്പോഴായിരുന്നു അപകടം. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിയില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍ പുലര്‍ച്ചയോടെ കരിപ്പൂരിലെത്തി. സംസ്ഥാന മന്ത്രി എ സി മൊയ്തീനും സ്ഥലത്തുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി അല്‍പ്പസമയത്തിനകം എത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂരിലെത്തും.