മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തില്‍ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മണ്ണില്‍ അകപ്പെട്ട 47 പേര്‍ക്കായുള്ള തിരച്ചില്‍ രാത്രിയും തുടരുകയാണ്. 12 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ക്രൈബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.