ഇന്ന് 1251

0

സംസ്ഥാനത്ത് 1251 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 73 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 77 പേര്‍ വിദേശത്ത് നിന്നും 94 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. ഇന്ന് 814 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്ന് 5 മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശി ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാലി സ്വദേശി സജിത്ത് (40), തിരുവനന്തപുരം ഉച്ചകട സ്വദേശി ഗോപകുമാര്‍(60), എറണാകുളം എളമക്കര പി ജി ബാബു(60), ആലപ്പുഴ സ്വദേശി സുധീര്‍ എന്നിവരാണ് മരിച്ചത്.

രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 289
മലപ്പുറം -142
പാലക്കാട് -123
കോഴിക്കോട് -149
കാസര്‍കോട് -168