മരണം 15, പ്രധാനമന്ത്രി അനുശോചിച്ചു

0

മൂന്നാര്‍ രാജമല ദുരന്തത്തില്‍ മരണം 15 ആയി. ഇതില്‍ 5 സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്.12 പേരെ രക്ഷപ്പെടുത്തി. ഇനിയും 51 പേരെ കണ്ടെത്താനുണ്ട്.

ഗാന്ധിരാജ് (48), ശിവകാമി(38), വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍ സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസിയമ്മാള്‍(42), സിന്ധു(13), നിതീഷ്(25), പനീര്‍ശെല്‍വം(5), ഗണേശന്‍(40) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ മൂന്നാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഐസിയുവിലാണ്. അപകട സമയത്ത് നാല് ലയങ്ങളിലായി 36 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കനത്ത മഴയും മഞ്ഞും ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടിലാണ്. എയര്‍ലിഫ്റ്റിംഗും അസാധ്യമാണെന്ന് കരുതുന്നു. എന്നാല്‍ കാലാവസ്ഥ മാറിയാല്‍ എയര്‍ലിഫ്റ്റിംഗ് അടക്കമുള്ളവ പരിശോധിക്കും.

രാജമല ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.