മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരണം 11 ആയെന്ന് ഔദ്യോഗിക അറിയിപ്പ്. 12 പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇനി 55 പേരെയാണ് രക്ഷപ്പെടുത്താനുള്ളതെന്ന് മൂന്നാര്‍ തഹസീല്‍ദാര്‍ പറഞ്ഞു. 67 പേര്‍ നിലവില്‍ അവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. നാല് ലയങ്ങളുടെ മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. 80ല്‍ അധികം ആളുകള്‍ അവിടെ താമസിച്ചിരുന്നു എന്നാണ് വിവരം.
പരിമിതമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കൂടുതല്‍ ദേശീയ ദുരന്ത നിവാരണ സേനകളെ അവിടെ എത്തിക്കാനുളള ശ്രമത്തിലാണ് അധികാരികള്‍.