മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ നാല് മരണം സ്ഥിരീകരിച്ചതായി തഹസീല്‍ദാര്‍. പെട്ടിമുടിയില്‍ തേയില തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പറയുന്നത്.
ഏതാണ്ട് 69 പേര്‍ കുടുങ്ങി കിടക്കുകയാണ് എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. മൂന്ന് സ്ത്രീകളേയും ഒരു പുരുഷനേയും രക്ഷപ്പെടുത്തി കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ഔദ്യോഗിക രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നാട്ടുകാരാണ് ഇപ്പോള്‍ അവിടെയുള്ളത്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങള്‍ അടക്കമുള്ളവര്‍ അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.