സ്വപ്‌നയ്ക്ക് പൊലീസിലും വന്‍സ്വാധീനം

0

മുഖ്യമന്ത്രിയുടെ ഓഫീസിനും യുഎഇ കോണ്‍സുലേറ്റിനും പുറമെ കേരള പൊലീസിലും സ്വപ്‌നയ്ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കസ്റ്റംസ്. അധികാര ഇടനാഴിയില്‍ വന്‍ സ്വാധീനം ഉണ്ടെന്ന് ഇന്ന് എന്‍ഐഎയും കോടതിയില്‍ അറിയിച്ചിരുന്നു.

കേരള പൊലീസിലെ സ്വാധീനം ഉപയോഗിച്ച് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകും. സിപിഎമ്മില്‍ അടക്കം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പിണറായി വിജയന്‍ കൂടുതല്‍ പാടുപെടും.