HomeKeralaഅതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കിയിലും നാളെ മലപ്പുറത്തും ശനിയാഴ്ച വീണ്ടും ഇടുക്കിയിലും ഞായറാഴ്ച വീണ്ടും വയനാടുമാണ് അതിതീവ്ര മഴ ഉണ്ടാവുക. ഒരു ദിവസം 204.5 മില്ലീ ലിറ്റര്‍ മഴ വരെയാണ് ലഭിക്കുക. ഇത് വലിയ അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Most Popular

Recent Comments