HomeIndiaമാറ്റമില്ലാതെ റിപ്പോ

മാറ്റമില്ലാതെ റിപ്പോ

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണെങ്കിലും ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

രാജ്യത്തെ ജിഡിപി വളര്‍ച്ചയും നെഗറ്റീവിലാണ്. എന്നാല്‍ കോവിഡിനെ പ്രതിരേധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയില്‍ നിന്ന് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.പണപ്പെരുപ്പ് നിരക്ക് കൂടുന്നതാമ് വെല്ലുവിളി. ലോക്ക് ഡൗണ്‍ മൂലം വിതരണ ശ്ൃംഖലയില്‍ തടസ്സം ഉണ്ടായി. അതിനാല്‍ ഏപ്രിലില്‍ പണപ്പെരുപ്പം 7.2 ശതമാനമായി. ജൂണില്‍ 6.1 ആയി. പണപ്പെരുപ്പ നിരക്ക് കുറച്ചു മാസം കൂടി കൂടുതലായി തന്നെ തുടരാനാണ് സാധ്യതയെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Most Popular

Recent Comments