HomeKeralaസ്വപ്‌ന മുഖ്യമന്ത്രിയുടെ സുഹൃത്ത്

സ്വപ്‌ന മുഖ്യമന്ത്രിയുടെ സുഹൃത്ത്

സ്വര്‍ണകള്ളക്കടത്തിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളാന്‍ സാധ്യത. മുഖ്യപ്രതികളില്‍ ഓരാളായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നെന്ന് എന്‍ഐഎ. എന്‍ഐഎ കോടതിയില്‍ സ്വപ്‌നയുടെ ജാമ്യ ഹര്‍ജി പരഗണിക്കവെയാണ് എന്‍ഐഎയുടെ വാദം.

എന്‍ഐഎ പറയുന്ന വാക്കുകള്‍ കടമെടുത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയ അടുപ്പമുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ്‌. യുഎഇ കോണ്‍സുലേറ്റിലും വലിയ സ്വാധീനമാണ് സ്വപ്‌നയ്ക്ക്. അവിടുത്തെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാവുന്ന വ്യക്തിയായിരുന്നു സ്വപ്‌ന. അതേപോലെ മുഖ്യമന്ത്രിയുടെ ഓഫീസിലും മുഖ്യമന്ത്രിയിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി കൂടിയായിരുന്നു അവര്‍. വളരെ സൗഹൃദമാണ് മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നും എന്‍ഐഎ നിരീക്ഷിക്കുന്നു.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നില പരുങ്ങലില്‍ ആവുകയാണ്. ഇനി ഉദ്യോഗസ്ഥനെ തള്ളിപ്പറഞ്ഞ് മാത്രം പിണറായി വിജയന് രക്ഷപ്പെടാനാവില്ലെന്ന് ശബരീനാഥ് എംഎല്‍എ പറഞ്ഞു.

Most Popular

Recent Comments