സ്വന്തം തെറ്റ് മറയ്ക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധം പാളിയതിന് ഉദ്യോഗസ്ഥരേയും പ്രതിപക്ഷത്തേയും കുറ്റം പറയുകയാണ് മുഖ്യമന്ത്രി.
100 മീറ്റര്‍ ഓട്ടം കഴിഞ്ഞപ്പോള്‍ മാരത്തോണ്‍ വിജയിച്ചു എന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണിവിടെ. പിആര്‍ ഏജന്‍സികള്‍ വഴി നടത്തിയ വ്യജ പ്രചാരണത്തില്‍ അഭിരമിച്ചതാണ് സര്‍ക്കാരിന്റെ തെറ്റ്. അതിന് പ്രതിപക്ഷത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സമരം നടത്തിയത്. അതുകൊണ്ടല്ല കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കോവിഡ് വ്യാപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





































