ദില്ലി കലാപം; മലയാളികള്‍ക്ക് നോട്ടീസ്

0

ദില്ലി കലാപക്കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് മലയാളികള്‍ക്ക് നോട്ടീസ്. ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളായ പ്രതികളോടാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കിയത്. അല്‍ അമീന്‍, തസ്‌നീം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കേസിലുള്‍പ്പെട്ട മറ്റ് മലയാളികള്‍ക്കും വൈകാതെ നോട്ടീസ് അയക്കാനാണ് ഡല്‍ഹി പൊലീസ് നീക്കം.

ജാമിയ സമരസമിതിയുടെ മീഡിയാ കോണ്‍ഡിനേറ്ററാണ് തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍. ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളില്‍ അല്‍ അമീന് നേരിട്ടും അല്ലാതെയും പങ്കാളിത്തം ഉണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. കലാപവുമായി ബന്ധപ്പെട്ട് പല മലയാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.