HomeLatest Newsഇ ടി നാരായണ മൂസ് അന്തരിച്ചു

ഇ ടി നാരായണ മൂസ് അന്തരിച്ചു

അഷ്ടവൈദ്യന്‍ പദ്മഭൂഷണ്‍ ഇ ടി നാരായണ മൂസ് അന്തരിച്ചു. തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍മാനും, വൈദ്യരത്‌നം ഔഷധശാല ഉടമയുമാണ്. 87 വയസ്സായിരുന്നു.

ആയുര്‍വേദ ചികിത്സയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2010ലാണ് രാഷ്ട്രം പത്മഭൂഷണ്‍ സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും അടുത്ത കാലം വരെ രോഗികളെ പരിശോധിച്ചിരുന്നു.

ഒല്ലൂര്‍ വൈദ്യരത്‌ന ആയുര്‍വേദ മെഡിക്കല്‍ കോളേജ്, നഴ്‌സിങ്ങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണ ശാലകള്‍, കേന്ദ്ര സര്‍ക്കാരിന്റെ എക്‌സലന്‍സ് അംഗീകാരം നേടിയ ആയര്‍വേദ ഗവേഷമ കേന്ദ്രം, ചാരിറ്റി ആശുപത്രി, ഔഷധ ശാലകള്‍ എന്നിവയുടെ സ്ഥാപകനാണ് നാരായണ മൂസ്. 1941ല്‍ അച്ഛന്‍ നീലകണഠന്‍ മൂസാണ് വൈദ്യരത്‌നം ഔഷധശാല തുടങ്ങിയത്. 1954 മുതല്‍ നാരായണ മൂസാണ് ചുമതലക്കാരന്‍. പിന്നീടാണ് ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന പ്രസ്ഥാനമായി വൈദ്യരത്‌നം മാറിയത്.

സതി അന്തര്‍ജനമാണ് ഭാര്യ. നീലകണ്ഠന്‍ മൂസ്, പരമേശ്വരന്‍ മൂസ്, ശൈലജ ഭവദാസന്‍ എന്നിവരാണ് മക്കള്‍. ഹേമ, മിനി, ഭവദാസന്‍ എന്നിവര്‍ മരുമക്കളാണ്.

Most Popular

Recent Comments