HomeKeralaവന്‍ സാമ്പത്തിക തട്ടിപ്പ്, ട്രഷറിക്ക് വീഴ്ച

വന്‍ സാമ്പത്തിക തട്ടിപ്പ്, ട്രഷറിക്ക് വീഴ്ച

ബിജുലാല്‍ എന്ന സീനിയര്‍ അക്കൗണ്ടന്റ് നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തട്ടിപ്പ് കണ്ടെത്തുന്നതില്‍ ജില്ലാ ട്രഷറി ഓഫീസിനും ട്രഷറി ഡയറക്ടറേറ്റിനും വന്‍വീഴ്ച സംഭവിച്ചെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. തിരുവനന്തപുരം ജില്ലാ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തതിന് പുറമെ 75 ലക്ഷം രൂപ കൂടി താന്‍ വെട്ടിച്ചെടുത്തിട്ടുണ്ടെന്ന് ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്.

വഞ്ചിയൂരിലെ അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് ബിജുലാലിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഏപ്രില്‍ 20 നാണ് 75 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് ഭാര്യക്ക് സ്വര്‍ണം വാങ്ങുകയും സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി.

മുമ്പ് ട്രഷറിയിലെ കാഷ് കൗണ്ടറില്‍ നിന്ന് 60,000 രൂപ ബിജുലാല്‍ കട്ടെടുത്തിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ പണം തിരിച്ചടച്ച് രക്ഷപ്പെട്ടു. അന്ന് സംഘടന വഴി പ്രശ്‌നം ഒതുക്കി തീര്‍ക്കുകയും ചെയ്തു. എന്നാല്‍ പണം മോഷണം പൊലീസില്‍ അറിയിക്കാതിരുന്നത് ട്രഷറി വകുപ്പിന്റെ വീഴ്ചയാണെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി.

Most Popular

Recent Comments