HomeKeralaഇന്ന് 1,195, സമ്പര്‍ക്കത്തില്‍ 971

ഇന്ന് 1,195, സമ്പര്‍ക്കത്തില്‍ 971

സംസ്ഥാനത്ത് 1195 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 79 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 66 പേര്‍ വിദേശത്ത് നിന്നും 125 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 7 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം
94 ആയി. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍(66), ഫരോക്ക് പ്രഭാകരന്‍(73), കക്കട്ടില്‍ മരയ്ക്കാര്‍ കുട്ടി(70), കൊല്ലം വെളിനല്ലൂര്‍ അബ്ദുല്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി(86) എന്നിവരാണ് മരിച്ചത്.
.

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 274
കൊല്ലം -30
കോട്ടയം -51
പത്തനംതിട്ട -37
ഇടുക്കി -39

ആലപ്പുഴ -108
എറണാകുളം 120-
മലപ്പുറം -167
പാലക്കാട് -41
തൃശൂര്‍ -86

കണ്ണൂര്‍-61
വയനാട് -14
കോഴിക്കോട് -39
കാസര്‍കോട് -128

സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -515

Most Popular

Recent Comments