രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സരയൂ നദിക്കരയില്‍ വിരിയുന്നത് പുതിയ ചരിത്രമെന്നും പ്രധാനമന്ത്രി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശില പാകിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പതീറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. രാമനെ ജന്മ സ്ഥലത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രാമക്ഷേത്രം പുതിയ ഇതിഹാസം രചിക്കും. രാമജന്മഭൂമി ഇന്ന് മോചിപ്പിക്കപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം മറ്റ് ക്ഷേത്രങ്ങള്‍ക്ക് ഊര്‍ജമാകും. ലോകം മുഴുവന്‍ ഭാരതത്തിന്റെ കീര്‍ത്തി വര്‍ധിക്കും.
രാമ ക്ഷേത്രം നിശ്ചദാര്‍ഡ്യത്തിന്റെ പ്രതീകമാണ്. ജയ് ശ്രീറാം വിളികള്‍ ലോകം മുഴുവന്‍ മുഴങ്ങട്ടെ. ഭാരതത്തിന്റെ ഓരോ കോണിലും ഭഗവാന്‍ രാമനുണ്ട്. യൂഗാന്തരങ്ങളായി രാമപാദ സ്പര്‍ശം പതിഞ്ഞ ഭൂമിയാണിത്.
പവിത്ര നിമിഷമാണിത്. ലോകം മുഴുവന്‍ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്നു. ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. നിരവധി പേരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ നിമിഷം. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളം. മഹാത്മാ ഗാന്ധിയുടെ രാമരാജ്യത്തിന്റെ വരവാണിത്. ഭാരതീയ സംസക്കാരത്തിന്റെ പ്രതീകമാകും ഈ ക്ഷേത്രം. രാമക്ഷേത്രം ദേശീയതയുടെ അടയാളമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഇന്ത്യയുടെ തുടക്കമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. അഭിമാന നിമിഷമാണിതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഭാരതം കാത്തിരുന്ന നിമിഷമെന്നും യോഗി ആദിത്യനാഥ്.