HomeIndiaഎസ്പിബിക്ക് കോവിഡ്

എസ്പിബിക്ക് കോവിഡ്

പ്രശസ്ത ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരയി പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും തോന്നിയതിനെ തുടര്‍ന്നാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തിയത്. ഹോം ക്വാറന്റീന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെങ്കിലും സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. രോഗബാധയുള്ളതായി എസ്പിബി തന്നെയാണ് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്.

Most Popular

Recent Comments