രാമക്ഷേത്രത്തിന് ശിലയിട്ടു

0

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 12.44 ഉം 8 സെക്കന്റും കടന്നപ്പോള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിനായുള്ള ശിലപാകി. 40 കിലോഗ്രാം ഭാരമുള്ള വെള്ളിക്കല്ലടക്കം ഒമ്പത് കല്ലുകളാണ് ക്ഷേത്രത്തിനായി പൂജിച്ചത്.

നേരത്തെ ഹനുമാന്‍ ഗഡിയിലും രാംലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാണ് ഭൂമിപൂജക്കും ശിലയിടലിനും എത്തിയത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി, ആര്‍എസ്എസ് തലവന്‍ തുങ്ങിയവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു. രാമക്ഷേത്രത്തിന് സമീപം പാരിജാതം തൈ നടാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.

ആധുനിക ഇന്ത്യയുടെ പ്രതീകം

അയോധ്യയിലെ രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായും രാഷ്ട്രപതി.