HomeIndiaരാമക്ഷേത്ര നിര്‍മാണം: ഭൂമിപൂജ അല്‍പ്പസമയത്തിനകം

രാമക്ഷേത്ര നിര്‍മാണം: ഭൂമിപൂജ അല്‍പ്പസമയത്തിനകം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇനി അല്‍പ്പസമയം മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിയോടെ അയോധ്യയില്‍ എത്തും. 11.30ന് ആരംഭിക്കുന്ന ഭൂമിപൂജ ഉച്ചക്ക് രണ്ട് വരെ നീളും. 12.44നുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. 40 കിലോഗ്രാം ഭാരമുള്ള വെള്ളിക്കട്ടിയാണ് സ്ഥാപിക്കുക.

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി അടക്കമുള്ള അതിവിശിഷ്ട വ്യക്തികള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രിക്കൊപ്പം 5 പേരെ മാത്രമാണ് വേദിയില്‍ ഇരുത്തുക. ഭൂമി പൂജ കഴിഞ്ഞ് പ്രധാനമന്ത്രി സംസാരിക്കും. ഇതില്‍ വികസന പാക്കേജ് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

ഏതാണ്ട് 10 വര്‍ഷത്തെ സമയം എടുത്താണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാവുക. ആദ്യഘട്ടം പൂര്‍ത്തിയാവാന്‍ മൂന്ന് വര്‍ഷമെടുക്കും. 300 കോടിയില്‍ അധികം രൂപ ചെലവ് വരുന്നതാണ് ക്ഷേത്രം.

Most Popular

Recent Comments