HomeKeralaപൊലീസ് രാജിലേയ്ക്ക്

പൊലീസ് രാജിലേയ്ക്ക്

സംസ്ഥാനത്ത് പൊലീസ് രാജിലേയ്ക്കാണ് നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ച നടപടി ഇതിന് തെളിവാണ്. ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. മുഖ്യമന്ത്രിക്ക് അയച്ച തുറന്നു കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടാന്‍ ശ്രമിക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ഇരട്ടമുഖത്തെ തുറന്നു കാണിക്കുന്നതാണ്. കോവിഡ് ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശ്‌നമല്ല. ആരോഗ്യ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കേണ്ടത്.

വൈകീട്ട് സാരോപദേശവും മറുവശത്ത് സംസ്ഥാനത്തെ കൊള്ളയടിക്കലുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കോവിഡിന്റെ മറവില്‍ സ്പ്രിംഗ്‌ളര്‍ മുതല്‍ സ്വര്‍ണകള്ളക്കടത്ത് അടക്കം എത്രയെത്ര കൊള്ളകളാണ് നടക്കുന്നത്. കൊള്ള ആസൂത്രണം ചെയ്യാന്‍ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് നീക്കിവെച്ചിരുന്നെങ്കില്‍ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലേക്ക് എത്തുമായിരുന്നില്ല. യുദ്ധം തുടങ്ങുമ്പോഴേക്കും യുദ്ധം ജയിച്ചു എന്ന് പറഞ്ഞ് പിആര്‍ ആഘോഷങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. മാരത്തോണ്‍ ആണെങ്കിലും 100 മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നു മുഖ്യമന്ത്രിയും കൂട്ടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments