ഇന്ത്യന്‍ പ്രദേശങ്ങളുമായി പാക്ക് ഭൂപടം

0

നേപ്പാളിന് പിന്നാലെ ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടവുമായി പാക്കിസ്താന്‍. ജമ്മു കശ്മീര്‍, ലഡാക്ക്, സര്‍ ക്രിക്ക് അടക്കമുള്ള പ്രദേശങ്ങള്‍ പാക്കിസ്താന്റെ ഭാഗമായാണ് ഭൂപടത്തില്‍. ഗുജറാത്തിലെ ജുനഗഡ് വരെയുള്ള ഭാഗം പാക്കിസ്താന്റെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.

ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പുതിയ ഭൂപടം അവതരിപ്പിച്ചത്. യോഗം ഇതിന് അംഗീകാരം നല്‍കി. പുതിയ ഭൂപടം അപഹാസ്യമാണെന്നും നിയമ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലാത്തതാണെന്നും ഇന്ത്യ പ്രതികരിച്ചു.