സംസ്ഥാനത്ത് 1083 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്നത്തെ രോഗികളില്‍ 51 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. ആലപ്പുഴയില്‍ 35 ഐടിബിപിക്കാര്‍ക്കും തൃശൂരില്‍ 11 കെഎസ്ഇക്കാര്‍ക്കും എറണാകുളത്ത് 4 ഐഎന്‍എച്ച്എസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് 3 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം
87 ആയി. ഈമാസം ഒന്നിന് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍(53), രണ്ടിന് മരിച്ച എറണാകുളം കുട്ടമശ്ശേരി ഗോപി(69), കോഴിക്കോട് പെരുവയല്‍ രാജേഷ്(45) എന്നിവരുടെ പരിശോധനഫലം പോസിറ്റീവായി.
ഇന്ന് 1021 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 242
കൊല്ലം -30
കോട്ടയം -23
പത്തനംതിട്ട -32
ഇടുക്കി –
ആലപ്പുഴ -126
എറണാകുളം -135
മലപ്പുറം -131
പാലക്കാട് -50
തൃശൂര്‍ -72
കണ്ണൂര്‍-37
വയനാട് -17
കോഴിക്കോട് -97
കാസര്‍കോട് -91
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -13