ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി

0

കാസര്‍കോട് സ്വദേശിയായ യുവാവാണ് അഫ്ഗാന്‍ ജയിലിന് നേരെ ഭീകരാക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം. ഐഎസ് നേതൃത്വത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശി കെ പി ഇജാസാണ് ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നങ്കര്‍ഹര്‍ പ്രവശ്യയിലെ ജലാലബാദ് ജയിലിലാണ് അക്രമണം നടത്തിയത്.

സ്‌ഫോടനം നടത്തി ജയില്‍ കവാടം തകര്‍ത്താണ്‌ ഭീകരര്‍ അകത്ത് പ്രവേശിച്ചത്. ആക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും ജയില്‍ കാവല്‍ക്കാരും ഉദ്യോഗസ്ഥരുമാണ്. ജയിലിലുള്ള ഭീകരരെ രക്ഷപ്പെടുത്തി കൊണ്ടുപോയി.