ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ ഇനി വിദേശികള്‍ക്ക് ജോലി ലഭിക്കില്ല. എച്ച് 1 ബി വിസയില്‍ എത്തുന്നവരെ കരാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിയമിക്കുന്നത് വിലക്കി ട്രംപ് ഉത്തരവിട്ടു.
ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ കൂടുതല്‍ എത്തുന്നത് ഇന്ത്യക്കാരാണ്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ വിലക്കുന്നതാണ് ഉത്തരവ്.