ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. അസി. കമീഷണര്‍ സുല്‍ഫിക്കര്‍ അന്വേഷിക്കും. ഇദ്ദേഹത്തെ സഹായിക്കാന്‍ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. ഇന്നു തന്നെ അന്വേഷണം തുടങ്ങാനാണ് തീരുമാനം.
പ്രതിയെ ഏറ്റവും വേഗം പിടികൂടാനാണ് അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശം. പ്രതിയായ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ ഇത്രയും ദിവസമായിട്ടും പിടികൂടാത്തത് സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഒരാള്‍ ഒഴികെയുള്ള എല്ലാവരേയും സ്ഥലം മാറ്റിയിട്ടുണ്ട്. വെട്ടിപ്പ് കണ്ടെത്തിയ ഓഫീസറെ മാത്രമാണ് ഇവിടെ നിലനിര്‍ത്തിയത്.